ദിവസം 304: പുനരുത്ഥാനത്തിലുള്ള വിശ്വാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - Un pódcast de Ascension
Categorías:
അത്യത്ഭുതകരമായ വിശ്വസ്തതയുടെ സാക്ഷ്യമാണ് ഒരു അമ്മയുടെയും ഏഴ് മക്കളുടെയും സംഭവത്തിലൂടെ മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. നീതിമാനും ദുഷ്ടനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അവർക്ക് ലഭിക്കുന്ന പ്രതിഫലവും ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നു. അമ്മയും ഏഴ് മക്കളും പ്രദർശിപ്പിച്ച ധീരതയുടെ അടിസ്ഥാനകാരണം പുനരുത്ഥാനത്തിലുള്ള അവരുടെ വിശ്വാസമായിരുന്നു. തിന്മയിലും വഴിപിഴച്ച ജീവിതത്തിലും മുന്നോട്ടുനീങ്ങുന്നവർക്ക് ഒടുവിൽ അന്ത്യവിധിയിൽ ഭയചകിതരായി മാറേണ്ടിവരുമെന്നും, നന്നായി ജീവിക്കുക എന്നതിൻ്റെ അർത്ഥം നന്നായി മരിക്കാൻ ഒരുങ്ങുകയും നിത്യമായ ഒരു ജീവിതത്തിൻ്റെ ആമുഖം കുറിക്കുകയും ചെയ്യുക എന്നതാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [2 മക്കബായർ 7, ജ്ഞാനം 3-4, സുഭാഷിതങ്ങൾ 24:27-29] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Wisdom #Proverbs #2മക്കബായർ #ജ്ഞാനം #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അന്തിയോക്കസ് #അമ്മയും ഏഴു മക്കളും #വിശ്വസ്‌തത #അവസാനവിധി #നീതിമാൻ
